നാം അറിയാതെ ആളുകള്‍ നമ്മെ അറിയുന്നതാണ് പ്രസിദ്ധി
സ്നേഹബന്ധം ...
"നീരുറ്റ പൊയ്കയില്‍
താമരവള്ളി പോല്‍
ദൂരത്തു പോയാലും
ചിറകറ്റു പോവില്ലല്ലോ
നമ്മളിലുള്ള സ്നേഹബന്ധം "
വേര്‍പ്പാട് ...
"ബന്ധങ്ങള്‍ ജീവിതത്തിന്റെ സൌന്ദര്യമാണ് ...ആത്മാവിലേക്ക് ചേര്‍ന്ന് നില്‍ക്കുന്ന സൌഹൃദങ്ങള്‍ ഒളിമങ്ങാതെ കാത്തു സുക്ഷിക്കുമ്പോള്‍ അത് ,സ്വച്ചന്തമായ ആന്തരിക സൌഖ്യം പ്രദാനം ചെയ്യുന്നു ...ഒരിക്കലും തമ്മില്‍ പിരിയരുതെന്ന ആഗ്രഹിക്കുന്നവരും വിധിയുടെ രണ്ടു വഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു .ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നാലും ......
ഏതൊരു ബന്ധത്തിന്റെയും അനിവാര്യമായ പര്യവസാനമാണ് വേര്‍പ്പാട് "
നിങ്ങളാണെന്റെ ശമനാ ഔഷധം
"അറിയുവാനും അടുക്കുവാനും സൌകര്യങ്ങള്‍ വര്‍ധിച്ചെങ്കിലും അടുപ്പവും ആത്മബന്ധവും കുറയുന്ന കാലമാണിത് ...അടുത്തവര്‍ക്ക് അകലാന്‍ വേഗത്തില്‍ കഴിയുന്നു ...അകന്നാലും മനസ്സില്‍ വേദനയില്ലാതാകുന്നു ...നല്‍കിയും നുകര്‍ന്നും ആനന്ദം വര്‍ധിക്കുന്ന നല്ല സൌഹൃദങ്ങള്‍ നമ്മുക്കിടയില്‍ പൂക്കണം..."
ചോദ്യം ചെയ്യുക
"ക്രൂരനായ ഭരണാധികാരിയെക്കാളും നിഷ്ക്കരുണമായ സ്വന്തം മനസാക്ഷിയെ ചോദ്യം ചെയ്യേണ്ടതില്ലേ ?"
പ്രേമവും മരണവും
"പ്രേമത്തിന്റെ അനന്തമായ കഠിന വേദന എനിക്കു പ്രിയങ്കരമാണ് .എന്റെ പ്രേമം പോലെയാണ് എന്റെ മരണവുമെങ്കില്‍ ഞാന്‍ മരിച്ചു കൊള്ളട്ടെ "
മരണം
"മരണം ...മരണം ...മരണത്തില്‍ നിന്നു രക്ഷകിട്ടുമെങ്കില്‍ എവിടെയും എങ്ങിനെയും ജീവിക്കാം .പര്‍വതങ്ങളുടെ ഉച്ചിയില്‍ ,ഒരു കഷ്ണം കല്ലില്‍ ,ഒരു പാറയുടെ മുനമ്പില്‍ ,ഒരഗാധഗര്‍ത്തത്തിന്റെ വിളുമ്പില്‍,സമുദ്രത്തിന്റെ മുകളില്‍ ,അറുതിയില്ലാത്ത ഏകാന്തതയില്‍ ,അറുതിയില്ലാത്ത പ്രളയകാറ്റില്‍,കാലൂന്നി നില്‍ക്കാന്‍ മാത്രം സ്ഥലമുള്ളിടത്തു.."
ഒരു സങ്കീര്‍ത്തനം പോലെ
"ഒരാള്‍ പോകുമ്പോള്‍ അയാളോടൊപ്പം മറ്റെന്തൊക്കെയോ കൂടി പോകുന്നു .ഒരാളുടെ മരണം അയാളുടെ മാത്രം കാര്യമാണോ ?"
"തന്റെ ശാപമിതാണ് .ഇങ്ങോട്ട് സ്നേഹം കാണിക്കുന്നവരെയും വെറുപ്പിക്കും"
"കൂ ടുത ല്‍ നഷ്ട്ടം സഹിക്കെണ്ടിവരുന്നവ്ര്‍ക്ക് ചിലപ്പോള്‍ നിയന്ത്രണം നഷ്ട്ടപെടും .നിസ്സാരകാര്യത്തിന് അവര്‍ പൊട്ടിത്തെറിക്കും "
"എന്റെ കുറ്റങ്ങള്‍ ക്ഷമിക്കാന്‍ മാത്രം സ്നേഹം എന്നോടെപ്പോഴും ഉണ്ടായിരിക്കണമെന്നു ഞാന്‍ ആദ്യമേ അപേക്ഷിക്കുന്നു "
നേടുന്നവരെക്കാള്‍ കൂടുതല്‍ നഷ്ട്ടപെടുന്നവരാണ്.നഷ്ട്ടപ്പെടലെന്നു പറയുമ്പോള്‍ അതൊരു മഹായുദ്ധത്തിലെ തോല്‍വി പോലെയാണ് "
നേടുമ്പോള്‍ അമിതമായി സന്തോഷിക്കുകയോ നഷ്ട്ടപെടുമ്പോള്‍ വ്യാകുലതപ്പെടുകയോ ചെയ്യുന്നില "
[ഒരു സങ്കീര്‍ത്തനം പോലെ ]
"തന്റെ ശാപമിതാണ് .ഇങ്ങോട്ട് സ്നേഹം കാണിക്കുന്നവരെയും വെറുപ്പിക്കും"
"കൂ ടുത ല്‍ നഷ്ട്ടം സഹിക്കെണ്ടിവരുന്നവ്ര്‍ക്ക് ചിലപ്പോള്‍ നിയന്ത്രണം നഷ്ട്ടപെടും .നിസ്സാരകാര്യത്തിന് അവര്‍ പൊട്ടിത്തെറിക്കും "
"എന്റെ കുറ്റങ്ങള്‍ ക്ഷമിക്കാന്‍ മാത്രം സ്നേഹം എന്നോടെപ്പോഴും ഉണ്ടായിരിക്കണമെന്നു ഞാന്‍ ആദ്യമേ അപേക്ഷിക്കുന്നു "
നേടുന്നവരെക്കാള്‍ കൂടുതല്‍ നഷ്ട്ടപെടുന്നവരാണ്.നഷ്ട്ടപ്പെടലെന്നു പറയുമ്പോള്‍ അതൊരു മഹായുദ്ധത്തിലെ തോല്‍വി പോലെയാണ് "
നേടുമ്പോള്‍ അമിതമായി സന്തോഷിക്കുകയോ നഷ്ട്ടപെടുമ്പോള്‍ വ്യാകുലതപ്പെടുകയോ ചെയ്യുന്നില "
[ഒരു സങ്കീര്‍ത്തനം പോലെ ]
പ്രണയം
"പ്രണയം ഒരു മരുപ്പച്ച ആയിരിക്കട്ടെ. വെയിലില്‍ അഭയം നല്‍കുന്ന ഒരു കുടയായിരിക്കട്ടെ . വേദനയില്‍ മുഖം ചേര്‍ത്ത് ആശ്വസിക്കാനുള്ള ഒരു ചുമല്‍ ആയിരിക്കട്ടെ. കല്ലിലും മുള്ളിലും ഇടറാതെ പിടിച്ചു നടത്തുന്ന ഒരു കൈത്തലം ആയിരിക്കട്ടെ. കാതില്‍ മന്ത്രിക്കുന്ന ഒരു ചെല്ലപ്പേര് ആയിരിക്കട്ടെ..
എനിക്ക് പ്രണയമെന്നത് തണലേകുന്ന ഒരു മരമാണ്... അങ്ങ് അടിത്തട്ടോളം വേരുകള്‍ ആഴ്ത്തി നില്‍ക്കുന്ന, ആകാശം മുഴുവന്‍ ചില്ലകള്‍ വിരിച്ചു നില്‍ക്കുന്ന ഒരു വന്‍മരം.
അല്ലാതെ ഇന്ന് വിരിഞ്ഞു നാളെ ഇതള്‍ കൊഴിയുന്ന ഒരു പിടി കടും ചുവപ്പ് റോസാപ്പൂക്കള്‍ അല്ല."
ഡോക്ടര്‍ മിനി പാര്‍വതി
ചങ്ങാതി
സ്നേഹവും അലിവുമുള്ള ഒരു ചങ്ങാതിയുണ്ടായിരിക്കുക എന്നുള്ളത് ഏതു മനുഷ്യന്റെയും ഭാഗ്യമാണ് ...വഴിയില്‍ കണ്ടുമുട്ടുന്ന എല്ലാവരും അങ്ങിനെയുള്ളവരല്ല...ദൈവം മിക്കപ്പോഴും അവരെ എവിടെയെങ്കിലും ഒളിച്ചുവച്ചിരിക്കുകയായിരിക്കും ....[ഒരു സങ്കീര്‍ത്തനം പോലെ]
ദൈവത്തെ കുറിച്ച് ...
"ഞാന്‍ ആകെ വലിയ വിഷമത്തില്‍ ആണ് .അഴിക്കാന്‍ ശ്രമിക്കുന്തോറും കടുംകെട്ടുകള്‍ വീഴുന്നു .അത് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവുകയില്ല .അതിന് ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല .എന്റെ വിഷമങ്ങള്‍ എനിക്ക് തന്നെയും മനസ്സിലാവുന്നില .എഴുതിയ ആള്‍ക്കുപോലും അര്‍ഥം പിടികിട്ടാത്ത ഒരു വാക്യം പോലെയാണ് വിധി .ഞാനിപ്പോള്‍ പറഞ്ഞത് ദൈവത്തെ കുറിച്ചാണ് " [ഒരു സങ്കീര്‍ത്തനം പോലെ ]
മൌനം
"ചിലപ്പോള്‍ ചിലരുടെ മൌനം
അവരുടെ അലര്‍ച്ചയെക്കാള്‍
ഭയാനകമാണ് "
[ഒരു സങ്കീര്‍ത്തനം പോലെ ;
പെരുമ്പടവം ശ്രീധരന്‍ ]
ആ നോട്ടം
"ആ നോട്ടമായിരുന്നു അസഹ്യം. എന്തായിരുന്നു അപ്പോള്‍ ആ കണ്ണുകളില്‍ ഉണ്ടായിരുന്നത് ?സഹതാപമോ ?സങ്കടമോ ?അതോ എന്തിനാണ് ഇങ്ങിനെ നശിക്കുന്നതെന്ന ചോദ്യമോ ?"
["ഒരു സങ്കീര്‍ത്തനം പോലെ" :
പെരുമ്പടവം ശ്രീധരന്‍ ]
I have done no harm...
I have done no harm,
But I remember now
I am in this earthly world,
where to do harm
Is often laudable,
to do good sometimes
accounted dangerous folly:
when they,alas
to say
I have done no harm ?
[Macbeth]
മുന്തിരികള്‍
കിട്ടിയ മുന്തിരികള്‍ ആണ് പുളിച്ചു തുടങ്ങിയത് ...
കിട്ടാത്തവ മധുരിച്ചു കൊണ്ടേ ഇരിക്കുന്നു ...
കൈ ഒന്ന് നീട്ടിയിട്ടും കിട്ടാത്തവ!
പരിഭവം
മനുഷ്യരെ മാറ്റുന്നു കാലം!!!
പക്ഷെ കാലത്തിനോട്
എനിക്ക് പരിഭവം ഇല്ല ...
കാലത്തിനൊപ്പം കോലം മാറുന്ന
ആ മനുഷ്യരോടുണ്ട് ,
അവരുടെ ഉള്ളില്‍ കല്ലിക്കുന്ന
ഹൃദയത്തോടുണ്ട് .....
പതഞ്ഞു പൊങ്ങുന്ന പരിഭവം !!!
Subscribe to:
Posts (Atom)