[മഹത്തായ സ്വപ്നങ്ങളുടെ ലോകം

"മരണ വസ്ത്രം ധരിച്ചു കിടക്കുന്നവന് ജീവിക്കുന്നവരെ ഉയരങ്ങളിലേക്ക് കയറ്റിവിടാന്‍ കഴിയുമോ ?"


"എന്റെ രാജ്യം ഭൌതികം അല്ല.മുന്‍ തലയോടുകളുടെ പുറത്തല്ല അത് കെട്ടിപ്പടുതിരിക്കുന്നത്.ഭൌതിക മഹത്വങ്ങള്‍ നിറഞ്ഞൊരു രാജ്യമാണ് നിങ്ങള്‍ അന്വേഷിക്കുന്നത് എങ്കില്‍ മരിച്ചവരുടെ കല്ലറകളിലേക്ക് ഇറങ്ങിചെല്ലുകയാണ് വേണ്ടത്.അവിടെ കിരീടം അണിഞ്ഞ നിങ്ങളുടെ മുന്ഗാമികളും തലകളും ,പാരിതോഷികങ്ങള്‍ ഏറ്റു വാങ്ങിയ കൈകളും കാണാന്‍ കഴിയും ."

"നിങ്ങള്‍ എന്നെ  തങ്കക്കിരീടങ്ങള്‍ കൊണ്ട് പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയാണോ.എന്റെ തല നിങ്ങളുടെ മുള്‍മുടിയാല്‍ തറക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുമ്പോള്‍ .!"

"ഒരമ്മയുടെ ആഗ്രഹ നിവൃത്തിക്കായിട്ടായിരുന്നെങ്കില്‍ ഈ വസ്ത്രം ഉപേക്ഷിച്ചു ഞാന്‍ ശൂന്യാകാശത്തേക്ക് മടങ്ങിപ്പോകുമായിരുന്നു "

"നിങ്ങളിലാകെ വിങ്ങിനില്‍ക്കുന്ന ഈ ദുഖംമില്ലായിരുന്നെങ്കില്‍ കരയാന്‍ മാത്രമായി ഞാനിവിടെ തങ്ങുമായിരുന്നില്ല."

[മഹത്തായ സ്വപ്നങ്ങളുടെ ലോകം :-ഖലില്‍ ജിബ്രാന്‍ (വിവര്‍ത്തനം ജോഷി )]