"പുഷ്പ്പങ്ങള്ക്കിടയില്റോസിനുള്ള സ്ഥാനമാണ്പുണ്യങ്ങള്ക്കിടയില്സ്നേഹത്തിനുള്ളത് "
വേര്‍പ്പാട് ...
"ബന്ധങ്ങള്‍ ജീവിതത്തിന്റെ സൌന്ദര്യമാണ് ...ആത്മാവിലേക്ക് ചേര്‍ന്ന് നില്‍ക്കുന്ന സൌഹൃദങ്ങള്‍ ഒളിമങ്ങാതെ കാത്തു സുക്ഷിക്കുമ്പോള്‍ അത് ,സ്വച്ചന്തമായ ആന്തരിക സൌഖ്യം പ്രദാനം ചെയ്യുന്നു ...ഒരിക്കലും തമ്മില്‍ പിരിയരുതെന്ന ആഗ്രഹിക്കുന്നവരും വിധിയുടെ രണ്ടു വഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു .ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നാലും ......
ഏതൊരു ബന്ധത്തിന്റെയും അനിവാര്യമായ പര്യവസാനമാണ് വേര്‍പ്പാട് "
നിങ്ങളാണെന്റെ ശമനാ ഔഷധം
"അറിയുവാനും അടുക്കുവാനും സൌകര്യങ്ങള്‍ വര്‍ധിച്ചെങ്കിലും അടുപ്പവും ആത്മബന്ധവും കുറയുന്ന കാലമാണിത് ...അടുത്തവര്‍ക്ക് അകലാന്‍ വേഗത്തില്‍ കഴിയുന്നു ...അകന്നാലും മനസ്സില്‍ വേദനയില്ലാതാകുന്നു ...നല്‍കിയും നുകര്‍ന്നും ആനന്ദം വര്‍ധിക്കുന്ന നല്ല സൌഹൃദങ്ങള്‍ നമ്മുക്കിടയില്‍ പൂക്കണം..."
ചോദ്യം ചെയ്യുക
"ക്രൂരനായ ഭരണാധികാരിയെക്കാളും നിഷ്ക്കരുണമായ സ്വന്തം മനസാക്ഷിയെ ചോദ്യം ചെയ്യേണ്ടതില്ലേ ?"
പ്രേമവും മരണവും
"പ്രേമത്തിന്റെ അനന്തമായ കഠിന വേദന എനിക്കു പ്രിയങ്കരമാണ് .എന്റെ പ്രേമം പോലെയാണ് എന്റെ മരണവുമെങ്കില്‍ ഞാന്‍ മരിച്ചു കൊള്ളട്ടെ "
Subscribe to:
Posts (Atom)